ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ
ന്യൂഡൽഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.6046 പേർ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. കൂടുതൽ അപേക്ഷ ഗുജറാത്തിൽ നിന്നാണ് ലഭിച്ചത്-24,484. കുറവ് കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിൽ നിന്ന്-27.അപേക്ഷ കുറഞ്ഞ 12 സംസ്ഥാനങ്ങളുടെ ക്വാട്ടയിൽ മറ്റിടങ്ങളിൽ നിന്നുള്ള വെയിറ്റിംഗ് ലിസ്റ്റുകാരെ കയറ്റി. 150 ഹാജിമാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ 817 പേരെ ഖാദിമുൽ ഹുജ്ജാജുമാരായി നിശ്ചയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ 25 ന് മുൻപ് ആദ്യഗഡു ഇനത്തിൽ 1,30 300 രൂപ അടയ്ക്കണം. ഡൽഹി ആർ.കെ പുരം ഹജ്ജ് കമ്മറ്റി ഓഫീസിൽ നടന്ന ഡിജിറ്റൽ റാൻഡം സെലക്ഷനിലൂടെയാണ് (ഖുറാ) തീർത്ഥാടകരെ തിരഞ്ഞെടുത്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here