അനധികൃത മീൻ പിടുത്തം: 15 വള്ളങ്ങൾ പിടികൂടി
പൊന്നാനി: ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വളര്‍ച്ചയെത്താത്ത മീനുകളെ പിടിച്ച 15 വള്ളങ്ങള്‍ പിടികൂടി. 8000 കിലോയിലധികം കുഞ്ഞന്‍മത്തി പിടികൂടി നശിപ്പിച്ചു.10 സെന്റീമീറ്ററില്‍ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം മീനുകളെ പിടിക്കുന്നത് കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കുമെന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ പിടിക്കുന്ന മീന്‍ മൂന്നിരട്ടിയോളം വലിപ്പം വെയ്ക്കുന്നവയാണ്.
പിടികൂടിയ വള്ളങ്ങളുടെ എന്‍ജിനുകള്‍ ഫിഷറീസ് സ്റ്റഷനിലേക്ക് മാറ്റി. യാനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു. ഫിഷറീസ് അസി. രജിസ്ട്രാര്‍ ദിലീപ്കുമാര്‍, അസി. ഫിഷറീസ് എ്കസ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണ്‍സൂരി, ഫിഷറീസ് ഓഫീസര്‍ സുലൈമാന്‍, തീരദേശ പൊലീസ് സ്‌റ്റേഷനിലെ സി.ഐ. രാജ്‌മോഹന്‍, എസ്.ഐ. മധുസൂദനന്‍, റസ്‌ക്യുഗാര്‍ഡുമാരായ ഹസ്സന്‍, അഷ്‌ക്കര്‍, ഹസ്സര്‍, ആഷിര്‍, സലീം, സെമീര്‍, ഹുനൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നാനി ഹാര്‍ബറില്‍ പരിശോധന നടത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here