ചെഗുവേര ഫോറം പതിനഞ്ചാം പിറന്നാളാഘോഷത്തിന് തുടക്കം
വളാഞ്ചേരി : ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പതിനഞ്ചാം പിറന്നാൾ ആഘോഷങ്ങൾക്ക് പ്രതിഭാസംഗമത്തോടെ തുടക്കം. കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനംചെയ്തു. ഡോ. കെ.ടി. ജലീൽ എം.എൽ.എ. മുഖ്യാതിഥിയായി.
ചെഗുവേര ചീഫ് കോ-ഓർഡിനേറ്റർ വെസ്‌റ്റേൺ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. 12 നിർധനകുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വി.പി.എം. സാലിഹ്, വി.പി. അസീസ്, പറശ്ശേരി അസൈനാർ, ടി.കെ. ആബിദലി, സഫീർഷ, സുരേഷ് പാറത്തൊടി, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സദാനനന്ദൻ കോട്ടീരി, കെ.എം. മുഹമ്മദാലി, മാനവേന്ദ്രനാഥ് വളാഞ്ചേരി, ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, ഡോ. എൻ. മുഹമ്മദാലി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.വി. ശൈലജ തുടങ്ങിയവർ പ്രസംഗിച്ചു.
മാനവേന്ദ്രനാഥ് വളാഞ്ചേരി, ശങ്കരമാരാർ, കലാമണ്ഡലം അരുണ, നാസർ ഇരിമ്പിളിയം, മുനവ്വർ പാറമ്മൽ, സി.കെ. സലീം, അനൂപ് മാവണ്ടിയൂർ, കെ. ഗണേശൻ, ബിന്ദു വളാഞ്ചേരി, ഹസ്‌ന യഹ്‌യ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 50 പ്രതിഭകളെ അനുമോദിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here