HomeNewsCrimeIllegalപണം വെച്ച്ചീട്ടുകളി; വളാഞ്ചേരിയിൽ 16 പേർ പിടിയിൽ

പണം വെച്ച്ചീട്ടുകളി; വളാഞ്ചേരിയിൽ 16 പേർ പിടിയിൽ

card-game

പണം വെച്ച്ചീട്ടുകളി; വളാഞ്ചേരിയിൽ 16 പേർ പിടിയിൽ

വളാഞ്ചേരി: വൈക്കത്തൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെട്രോ സ്പോർട്സ് ക്ലബ്ബ് കേന്ദ്രീകരിച്ച് പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന 16 പേർ വളാഞ്ചേരി പൊലീസിൻ്റ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി തോട്ടേങ്ങൽ ഹൈദ്രു (58), വളാഞ്ചേരി കൊട്ടാരം സ്വദേശി പാലക്കൽ ഷൗക്കത്ത് (56), വളാഞ്ചേരി വൈക്കത്തൂർ സ്വദേശി പാലാറ ഇബ്രാഹിം (61), വളാഞ്ചേരി കൊളമംഗലം വലിയ പറമ്പിൽ നവാസ് (54), തിരൂർ പൂക്കയിൽ അച്ചിപ്രവീട്ടിൽ മുഹമ്മദ് കുട്ടി (57), കുറ്റിപ്പുറം മൂഡാൽ ചെറാലഹംസ (63), വലിയകുന്ന് മണ്ണത്ത് മുഹമ്മദ് കുട്ടി (59), കെ.പുരം ചുക്കൻ പറമ്പിൽ മുഹമ്മദ് കുട്ടി (59), പേരശ്ശന്നൂർ പൈങ്കണ്ണൂർ പള്ളിയാലിൽ റഷീദ് (48), വൈക്കത്തൂർ പരപ്പിൽ സൈതലവി (59), പരുതൂർ പളളിപ്പുറം എടുമ്പത്ത് വീട്ടിൽ സുജിത്ത് (28) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിൻ്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ എസ് സി.പി.ഒ. മോഹനൻ സി.പി.ഒ മാരായ പ്രദീപ്‌, ശ്രീജിത്ത്‌, വിനീത്, ജിജീഷ്, അഖിൽ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വൈക്കത്തൂരിലെ വാടക കെട്ടിടത്തിൽ വൈകീട്ട് 4:30മണിയോടെ പോലീസ് നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘം പിടിയിലായത്.പ്രദേശത്ത് നിന്നും ഒരു ലക്ഷത്തി നാന്നൂറ്റി അമ്പത് രൂപയും പോലീസ് പിടിച്ചെടുത്തു.അന്ന് തന്നെ മറ്റൊരു ചീട്ടുകളിയിൽ 14000 രൂപയും 5 പേരെയും പിടികൂടിയിരുന്നു.സ്റ്റേഷൻ പരിധിയിലെ കുന്നിൽ മുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും പണം വെച്ച് ചീട്ട് കളിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!