18 ഗ്രാം എം.ഡി.എം.എ.യുമായി എടയൂർ സ്വദേശി യുവാവ് കോഴിക്കോട് പിടിയിൽ
കോഴിക്കോട് : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി യുവാവ് പിടിയിൽ. എടയൂർ പൂക്കാട്ടിരി മുഹമ്മദ് യാസിർ (24) ആണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്തുനിന്ന് നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡൻസാഫ്) മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് 18 ഗ്രാം എം.ഡി.എം.എ. യുമായി മുഹമ്മദ് യാസിറിനെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരിവസ്തുവിന് ചില്ലറവിപണിയിൽ ഒരു ലക്ഷത്തോളം രൂപ വരും.
പെയിന്റിങ് തൊഴിലാളിയായ മുഹമ്മദ് യാസിർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മെഡിക്കൽ കോളേജ് പരിസരത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപ്പറ്റിയും ഇയാളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ റാംമോഹൻ റോയ്, സീനിയർ സി.പി.ഒ. മനോജ്, സി.പി.ഒ.മാരായ പ്രമോദ്, രാരിഷ്, ഡൻസാഫ് എ.എസ്.ഐ. മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here