പ്ലസ് വൺ പ്രവേശനം: ആദ്യ ദിനം 183751 അപേക്ഷകൾ
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച ആദ്യ ദിനത്തിൽ ലഭിച്ചത് 183751 അപേക്ഷകൾ. ഇതിൽ 725 അപേക്ഷകളുടെ വെരിഫിക്കേഷനും പൂർത്തിയാക്കി. അപേക്ഷകരിൽ 161281 പേർ എസ്എസ്എൽസിക്കാരാണ്. സിബിഎസ്ഇ പത്താം ക്ലാസ് ജയിച്ച 18564 പേരും ആദ്യ ദിനം അപേക്ഷിച്ചിട്ടുണ്ട്. ഐസിഎസ്ഇ സിലബസ് പഠിച്ച 1613 പേരും മറ്റു വിഭാഗങ്ങളിൽനിന്ന് 2293 പേരും അപേക്ഷകരിലുണ്ട്. ആദ്യദിനം മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും അധികം അപേക്ഷകരുള്ളത്. 19913 പേരാണ് ഇവിടെ നിന്ന് അപേക്ഷിച്ചിട്ടുള്ളത്.
തിരുവനന്തപുരം–16305, കൊല്ലം–-17360, പത്തനംതിട്ട–- 8312, ആലപ്പുഴ–- 11174, കോട്ടയം–- 13682, ഇടുക്കി–- 7511, എറണാകുളം–- 17548, തൃശൂർ–- 13762, പാലക്കാട്–-19466, കോഴിക്കോട്–- 11843, വയനാട്–- 5588, കണ്ണൂർ–- 14105, കാസർകോട്–- 7182 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. പ്ലസ് വണ്ണിന് മൊത്തം 361763 സീറ്റുകളാണുള്ളത്. ഓൺലൈൻ നൽകുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. ട്രയല്‍ അലോട്ടുമെന്റ് മേയ് 20നാണ്. ആദ്യ അലോട്ടുമെന്റ് മെയ് 24 ആണ്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. എല്ലാ പ്രവേശന നടപടികളും ജൂലൈ അഞ്ചിന് പൂര്‍ത്തികരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here