മസ്ദർ വളാഞ്ചേരി ഒന്നാം വാർഷിക സമ്മേളനം കരിപ്പോൾ മസ്ദർ കാമ്പസിൽ നടന്നു
വളാഞ്ചേരി : മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ മസ്ദർ വളാഞ്ചേരി ഒന്നാം വാർഷിക സമ്മേളനം അതി വിപുലമായി വളാഞ്ചേരി കരിപ്പോൾ മസ്ദർ കാമ്പസിൽ നടന്നു, മൂല്യം നഷ്ടപ്പെട്ട വിദ്യാഭ്യാസ വിപ്ലവമല്ല രാജ്യത്തിന് ആവശ്യം ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാ സമ്പന്നരെയാണ് രാജ്യം തേടുന്നത് എന്നും അതിന് വേണ്ടിയുള്ള മുന്നേറ്റമാണ് മസ്ദർ നടത്തുന്നത് എന്നും സമ്മേളനം ഉദ്ഘടനം ചെയ്ത് കൊണ്ട് സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ പറഞ്ഞു.
പ്രസ്തുത പരിപാടിയിൽ മസ്ദർ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു, സമസ്ത കേന്ദ്ര മുശാവറ അംഗം ഹസ്രത്ത് മുഹമ്മദ് മുഖ്താർ ബഖവി, CK മുഹ്‌യുദ്ധീൻ സഖാഫി മോങ്ങം, മസ്ദർ ജനറൽ സെക്രട്ടറി തൗഫീഖ് സഖാഫി ഷൊർണൂർ, സയ്യിദ് അബ്ദുസ്സലാം തങ്ങൾ കരിപ്പോൾ, അബ്ദുൽ ഖാദർ സഖാഫി ചീക്കോട്, അബ്ദുൽ അലി അഹ്സനി കാവനൂർ, അലി ഹാജി കൽപകഞ്ചേരി ഹമീദ് പാണ്ടികശാല തുടങ്ങിയവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here