കോട്ടയ്ക്കൽ മണ്ഡലത്തിലെ 11 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.06 കോടി
വളാഞ്ചേരി: പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോട്ടയ്ക്കൽ മണ്ഡലത്തിലെ മുനിസിപ്പൽ, പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. 2.06 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
കൂരിയാൽ - വായനശാല റോഡ് റീ ടാറിംഗ് (രണ്ടാം ഘട്ടം) 40 ലക്ഷം,
വളാഞ്ചേരി മീമ്പാറ ഹൈസ്കൂൾ -വൈക്കത്തൂർ റോഡ് വൈഡനിംഗ് 25 ലക്ഷം,
പെരിങ്ങോട്ടുപറമ്പ് കോളനി കടാരം തുവ്വപ്പാറ റോഡ് പുനരുദ്ധാരണം 20 ലക്ഷം,
മാറാക്കര യു.പി.സ്കൂൾ മരുതിൻചിറ പോസ്റ്റാഫീസ് റോഡ് പുനരുദ്ധാരണം 20 ലക്ഷം,
കാടാമ്പുഴ വെട്ടുതോട് - പടിഞ്ഞാറെ നിരപ്പ് റോഡ് നിർമ്മാണം 10 ലക്ഷം,
ഇരിമ്പിളിയം അലവി മാസ്റ്റർ പടി -ചവറേങ്ങൽ കടവ് പാത്ത് വേ 15 ലക്ഷം,
വലിയകുന്ന് ലക്ഷം വീട് പെരുന്താംകുന്ന് പാത്ത് വേ 25 ലക്ഷം,
മങ്കേരി ജി.എൽ.പി.സ്കൂൾ മഠത്തിൽ പടി പാത്ത് വേ 10 ലക്ഷം,
കാർത്തല പട്ടേരി വെളിച്ചപ്പറമ്പ് ട്രാക്ടർ കം ബ്രിഡ്ജ് പാത്ത് വേ കോൺക്രീറ്റ് 10 ലക്ഷം,
കുറ്റിപ്പുറം പുഴനമ്പ്രം- പുളത്തോട് റോഡ് കോൺക്രീറ്റ് 10 ലക്ഷം,
കുറ്റിപ്പുറം ഹിൽടോപ്പ് നിലംപതി കുന്നുംപുറം റോഡ് 10.79 ലക്ഷം, എന്നീ റോഡുകളുടെ പ്രവൃത്തികളാണ് ടെൻഡറായത്.
പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച മാണൂർ പരാരി പൂവ്വാട് പാത്ത് വേയുടെ നിർമ്മാണം പൂർത്തിയായി ബാക്കിയുള്ള പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here