22 കിലോ കഞ്ചാവുമായി വളാഞ്ചേരി സ്വദേശി ഉൾപ്പെടെ 2 പേർ കോട്ടക്കലിൽ പിടിയിൽ
മലപ്പുറം:എക്സൈസ് ഷാഡോ സംഘം നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ സ്വദേശി മുത്തു എന്ന മുനവ്വർ യൂസുഫ് (24), വളാഞ്ചേരി കാവുപുറം സ്വദേശി അബ്ദുൽ റൗഫ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം കോട്ടയ്ക്കൽ ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ഇന്നലെ കഞ്ചാവുമായി എത്തിയ സംഘത്തെ പുത്തൂർ പോസ്റ്റ് ഓഫിസിനു സമീപത്തുനിന്നാണു പിടികൂടിയത്.
പ്രതികളെ വടകര നാർകോട്ടിക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജ്, എഇഐ അബ്ദുൽ ബഷീർ, പ്രിവന്റീവ് ഓഫിസർ നൗഷാദ്, സന്തോഷ്, സിഇഒ മുഹമ്മദലി, പ്രഭാകരൻ പള്ളത്ത്, സുരേഷ് ബാബു, അബ്ദുസ്സമദ്, അബ്ദുറഹ്മാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here