കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ മികവുത്സവം; 210 പേർ പരീക്ഷ എഴുതി
വളാഞ്ചേരി: കേരള സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ത്തിൽ 210 പേർ പരീക്ഷ എഴുതി. 169 സ്ത്രീകളും 41 പുരുഷന്മാരുമാണ് സാക്ഷരതാ മിഷൻ പരീക്ഷ എഴുതിയത്. 11 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പഠിതാക്കളുടെ ശേഷി അളക്കുന്ന കളികളും പാട്ടുകളുമടങ്ങിയതാണ് മികവുത്സവം.
മികവുത്സവത്തിന്റെ ഉത്ഘാടനം പഠിതാവായ എം ബീവുവിന് ചോദ്യ പേപ്പർ നൽകി വളാഞ്ചേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ഫാത്തിമകുട്ടി നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു അധ്യക്ഷനായിരുന്നു. നവചേതന വിഭാഗത്തിൽ 25 സ്ത്രീകളും 2 പുരുഷന്മാരുണ് പരീക്ഷ എഴുതിയത്. പഠിതാക്കളിൽ 163 പേർ പട്ടിക വിഭാഗത്തിൽ പെട്ടവരാണ്. വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ കെ പ്രിയ, യു വസന്ത, ടി.പി സുജിത, കെ.പി സാജിത, കെ.പി സിദ്ധീഖ്, എം ജംഷീറ, സുബ്രമണ്യൻ, ദിനേശ് എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here