HomeNewsGeneralലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ്

ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ്

kuttippuram-budget-23

ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ്

കുറ്റിപ്പുറം : ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റ് വൈസ് പ്രസിഡൻറ് സിദ്ദീഖ് പരപ്പാര അവതരിപ്പിച്ചു. പ്രസിഡന്റ് റിജിത ഷലീജ് അധ്യക്ഷയായി. ലൈഫ് ഭവനപദ്ധതിക്ക് 13.5 കോടി, ബസ്‌സ്റ്റാൻഡ് നവീകരണത്തിന് മൂന്നുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് 16 കോടി, വിദ്യാഭ്യാസ-ആരോഗ്യ-പൊതു സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 10.92 കോടി, പട്ടികജാതി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കൽ, സ്ത്രീനീതി ഉറപ്പുവരുത്തൽ എന്നിവയ്ക്ക് ഒന്നരക്കോടി, കുടിവെള്ളവിതരണത്തിന് 50 ലക്ഷം, പശ്ചാത്തലമേഖലയുടെ അറ്റകുറ്റപ്പണികൾക്ക് ആറുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനായി 1.6 കോടി എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷ റമീന, കെ.ടി. സിദ്ദീഖ്, കോമളം, സി.കെ. ജയകുമാർ, സെക്രട്ടറി എ. നജീം തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!