200ഗ്രാം എംഡിഎംഎയുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിൽ
200ഗ്രാം എംഡിഎംഎ യുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിൽ. 200ഗ്രാം എംഡിഎംഎ യുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിലായത്. ബാംഗ്ളൂർ,ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ യുവാക്കളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്ന വിവരത്തെ തുടർന്നു പെരിന്തൽമണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന വൻകിട മയക്കുമരുന്ന് സംഘങ്ങളുടെ ഏജന്റുമാർ മുഖേനയാണ് കാരിയർമാർ ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്നതെന്നും മലയാളികളുൾപ്പടെയുള്ള ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും ജില്ലാപൊലീസ് മേധാവി യ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ സിഐ സി.അലവിയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കാരിയർമാരെ നിരീക്ഷിച്ച് ഈ സംഘത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയെ അങ്ങാടിപ്പുറം ടൗണിനടുത്ത് വച്ച് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ പെരിന്തൽമണ്ണയിൽ സിഐ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത് കോടികളുടെ ലഹരിമരുന്ണ്. ഒരു കിലോഗ്രാം ഹാഷിഷ് ,പത്ത് കിലോഗ്രാം കഞ്ചാവ് , നാൽപ്പത് ഗ്രാം എംഡിഎംഎ എന്നിവയുൾപ്പടെ പിടികൂടുകയും ലഹരിക്കടത്ത് സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, എന്നിവർ അറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ.സി.അലവി, എസ്‌ഐ.സി.കെ.നൗഷാദ്,ഗ്രേഡ് എസ് .ഐ. പി.എം.ഷൈലേഷ്, എഎസ്ഐ. ബെജു,മറ്റുദ്യോഗസ്തരായ സക്കീർ, സജീർ, ഷഫീഖ്, ഷക്കീൽ, മിഥുൻ, ഉല്ലാസ്, എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here