വളാഞ്ചേരി മേഖലയിൽ 25 പേർക്ക് കോവിഡ് പോസിറ്റീവ്
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ വളാഞ്ചേരി മേഖലയിൽ 25 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് 25 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. വളാഞ്ചേരി, ആതവനാട് സ്വദേശികളായ 8 വീതം ആളുകൾക്കും, കുറ്റിപ്പുറം സ്വദേശികളായ 2 പേർക്കും എടയൂരിലെ 3 പേർക്കും ഇരിമ്പിളിയത്തു നിന്നുള്ള 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇത്രയും പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയെന്നതാണ് ആശങ്കക്ക് കാരണം. ആഗസ്റ്റ് 17ന് 23 പേർ പരിശോധന നടത്തിയതിൽ ഒരാൾക്കും രോഗം പോസിറ്റീവായതായി വളാഞ്ചേരി നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷയായ കെ. ഫാത്തിമകുട്ടി അറിയിച്ചു. നിലവിൽ 126 പേരാണ് വളാഞ്ചേരി നഗരസഭാ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here