ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള 29,632 അനർഹരുടെ കാർഡുകൾ റദ്ദാക്കി
മലപ്പുറം: ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള അനർഹരെ കണ്ടെത്തുന്ന നടപടിയുടെ ഭാഗമായി പൊതുവിതരണ വകുപ്പ് 29,632 റേഷൻ കാർഡുകൾ റദ്ദാക്കി. ആദ്യഘട്ടം 21,502 റേഷൻ കാർഡുകൾ അനർഹമാണെന്ന‌് കണ്ടെത്തിയിരുന്നു. പകരം പദ്ധതിയിൽ ഉൾപ്പെടാത്ത അർഹമായ കാർഡുകൾ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി. രണ്ടാംഘട്ടത്തിൽ 8130 റേഷൻ കാർഡുകൾകൂടി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു.
അനർഹരായവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിങ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തും. അനർഹരായവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസർ വി വി സുനില അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here