വളാഞ്ചേരിയിൽ സമ്പൂർണ്ണ ഭവനപദ്ധതി രണ്ടാം ഘട്ടം തുടക്കമായി
വളാഞ്ചേരി മുനിസിപ്പാലിറ്റി വളാഞ്ചേരിയിൽ സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃസംഗമം നടന്നു. കേന്ദ്ര സർക്കാാരിന്റെ പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ), സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ എന്നീ പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കു സമ്പൂർണ്ണ ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായുള്ള ഏകദിന അനുമതിപത്രം വിതരണം ചെയ്യുന്നതിന് നഗരസഭ തീരുമാനിച്ചു.
സംഗമം നഗരസഭാ ഉപാദ്ധ്യക്ഷൻ കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൻസിലർ ടി.പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗസിലർ ഇ.പി. അച്യുതൻ, സെക്രട്ടറി ടി.കെ. സുജിത്, സി.ഡി.എസ്. അദ്ധ്യക്ഷ സുനിത രമേശ്, ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി മാത്യു, പി.എം.എ.വൈ കോഓർഡിനനേറ്റർ പ്രീജി തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here