നിളായോരം നിറം മങ്ങില്ല; പുനരുദ്ധാരണത്തിനായി മൂന്നു കോടി
കുറ്റിപ്പുറം∙ നിളയോരം പാർക്കിന്റെ പുനരുദ്ധാരണത്തിനായി ടൂറിസംവകുപ്പ് മൂന്നു കോടിരൂപ അനുവദിച്ചു. അറ്റകുറ്റപ്പണികളില്ലാതെ ശോച്യാവസ്ഥയിലായ പാർക്കിൽ അടിസ്ഥാന സൗകര്യവികസനത്തിനും മറ്റു പദ്ധതികൾക്കുമായാണ് തുക അനുവദിച്ചതെന്ന് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു.
ഭാരതപ്പുഴയോരത്തെ പാർക്ക് വികസനമില്ലാതെ നശിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള വാർത്തയെ തുടർന്ന് മന്ത്രി കെ.ടി.ജലീൽ, കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ എന്നിവർ പാർക്കിന്റെ വികസനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സമർപ്പിച്ച പദ്ധതിരേഖയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here