കോട്ടയ്ക്കലിൽ റോഡുകൾ നന്നാക്കാൻ മൂന്നുകോടി
കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ പ്രളയത്തിൽ കേടായ റോഡുകൾ നന്നാക്കാൻ തീരുമാനം. മൺപാതകളും ടാർചെയ്തവയുമടക്കം അറുപത് റോഡുകളാണ് നഗരസഭാപരിധിയിൽ പ്രളയംമൂലം കേടായത്. ഇവയിൽ പൂർണമായും ഭാഗികമായും തകർന്നവയുണ്ട്. മൂന്നുകോടിയാണ് റോഡുകളുടെ പുനർനിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
പുനർനിർമാണത്തിന് റോഡുകൾ തിരഞ്ഞെടുത്തതിൽ പ്രതിപക്ഷാംഗങ്ങളുടെ വാർഡുകളെ തഴഞ്ഞതായി തിങ്കളാഴ്ച നടന്ന നഗരസഭായോഗത്തിൽ ആരോപണമുയർന്നു. എന്നാൽ ഒരുതരത്തിലുള്ള അവഗണനയുമില്ലെന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here