വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടികൂടി. വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്നാണ് പിടികൂടിയത്. 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയപാത 66ൽ കഞ്ഞിപ്പുര പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മേനങ്കത്ത് വീട്ടിൽ അനിൽകുമാർ (47) നെ പിടികൂടിയത്. കെ.എൽ-45-എസ്-3360 മാരുതി സ്വിഫ്റ്റ് കാറിൽ ഡിക്കിയിൽ 150 മില്ലിയുടെ 300 ബോട്ടിൽ കിംഗ് ബ്രാൻഡിന്റെ ബ്രാണ്ടിയാണ് ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. വളാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അബ്കാരി ആക്ട് പ്രകാരം കേസുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ സുജിത്ത് പറഞ്ഞു. മലപ്പുറം ഹൈവേ പോലീസ് ഗ്രേഡ്.എസ്.ഐ വിഷ്ണുനാഥിന്റെയും വളാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here