പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു
പൊന്നാനി: എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും 305 gm മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ മാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി ഡ്രൈവർ പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here