മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്ക് യാത്ര ചെയ്യാൻ ഗേൾസ് ഓൺലി ബസുകൾ കൈമാറി
മലപ്പുറം:മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പഞ്ചായത്തിന്‍റെ വക ബസ്സ്. 32 ഗേള്‍സ് ഓണ്‍ലി ബസ്സുകളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് കൈമാറിയത്.പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് സമ്മാനമായാണ് ‘ഗേള്‍സ് ഒണ്‍ലി ‘ ബസുകള്‍ നല്‍കിയത്.
സ്കൂളുകളിലേക്ക് യാത്ര ചെയ്യാന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ഇടെപടല്‍.ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വിദ്യാലയങ്ങള്‍ക്ക് ഓരോ ബസ്സുവീതമാണ് കൈമാറിയത്.
മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി ബസ്സുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സക്കീന പുല്‍പാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.52 സീറ്റുകളുള്ള ഒരു ബസ്സിന് 18ലക്ഷം രൂപയാണ് വില. 32 ബസ്സുകള്‍ക്കായി അഞ്ചേ മുക്കാല്‍ കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ദൂരദിക്കിൽനിന്ന് എത്തുന്ന വിദ്യാർഥിനികളുടെ യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും.
രാവിലെ മഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്ക് ഘോഷയാത്രയായാണ് ബസുകള്‍ എത്തിച്ചത്. ഉച്ചക്ക് ശേഷം 32 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലെ 32 സ്‌കൂളുകളില്‍ അതാത് മണ്ഡലങ്ങളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ബസ്സുകളുടെ താക്കോല്‍ ദാന കര്‍മ്മം നടത്തി. 32 വിദ്യാലയങ്ങള്‍ക്ക് ഒരുമിച്ച് ബസ്സ് വാങ്ങി നല്‍കിയ ആദ്യ ജില്ലാ പഞ്ചായത്താണ് മലപ്പുറം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here