മല്ലൂർക്കടവിൽ ഭാരതപ്പുഴയോര ഭിത്തിനിർമാണത്തിന് ഭരണാനുമതി
കുറ്റിപ്പുറം: മല്ലൂർക്കടവിൽ ഭാരതപ്പുഴയോരത്തിന്റെ വലതുകര ഭിത്തികെട്ടി സംരക്ഷിക്കാൻ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
ഈഭാഗത്ത് പുഴയുടെതീരം ഇടിയുന്നത് വാർഡംഗം പി.പി. റസീല ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നടപടിയാവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ജലവിഭവ വകുപ്പ് മന്ത്രി, മേജർ ഇറിഗേഷൻ വിഭാഗം ചീഫ് എൻജിനീയർ എന്നിവരെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് തുക അനുവദിച്ച് ഭിത്തിനിർമാണത്തിന് ഭരണാനുമതി നൽകിയത്.
32 ലക്ഷംരൂപയാണ് ജലസേചനവകുപ്പ് അനുവദിച്ചത്. പദ്ധതിക്ക് ഉടനെതന്നെ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടിസ്വീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here