ഇംഗ്ലീഷ് ഗുഡ് ആയി; കുറ്റിപ്പുറം ബ്ലോക്കിൽ 37 പേർ രണ്ടാം ബാച്ച് പരീക്ഷ എഴുതി
വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ഗുഡ് ഇംഗ്ലീഷ് ഭാഷ സർട്ടിഫികറ്റ് കോഴ്സിന്റെ രണ്ടാം ബാച്ച് പരീക്ഷ കഴിഞ്ഞപ്പോൾ പഠിതാക്കളുടെ മുഖത്ത് ഇംഗ്ലീഷ് ഭാഷ ഗുഡ് ആയതിന്റെ ആത്മവിശ്വാസം. ചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതാൻ മാത്രമല്ല സംസാരിക്കാനും പഠിച്ചതിന്റെ നിർവൃതിയിലായിരുന്നു അവർ.
പ്രായവും തൊഴിലും വക വെക്കാതെ ഞായറാഴ്ചകളിൽ നടക്കുന്ന സമ്പർക്ക പഠന ക്ലാസുകളിൽ അധ്യാപകർ മുതൽ കൂലി പണിക്കാർ വരെയുള്ളയാളുകളാണ് എത്തിയിരുന്നത്. തൊഴിൽ സാധ്യതയേക്കാൾ തങ്ങളുടെ കുട്ടികളുടെ പഠനത്തിൽ സഹായിക്കാനാണ് ഭാഷ പഠനമെന്നാണ് മിക്കയാളുകളുടെയും പ്രതികരണം. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കുറ്റിപ്പുറം ബ്ലോക്ക് തല പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം വളാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു അധ്യക്ഷനായിരുന്നു. പരീക്ഷയിൽ 12 പുരുഷന്മാരും 25 സ്ത്രീകളും ഉൾപ്പടെ 37 പേർ പരീക്ഷ എഴുതി ഇതിൽ 10 പേർ പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരാണ്. പ്രേരക്മാരായ കെ പ്രിയ, കെ.പി സാജിത, കെ.ടി അക്ബറലി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Summary: 37 candidates wrote good english exam in kuttippuram block
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here