കോട്ടക്കൽ മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപ – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് കൂടി കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ പറഞ്ഞു. ജി.എച്ച്.എസ്. എസ് ഇരിമ്പിളിയം (3കോടി), ജി.എം.യു.പി.എസ് കോട്ടക്കൽ (1 കോടി) എന്നീ സ്കുളുകൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2018-19 വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി കിഫ് ബി ഫണ്ട് വഴിയാണ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകൾക്ക് ഫണ്ടനുവദിച്ച് ഭരണാനുമതി നൽകി ഉത്തരവായത്. സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിന് ശാസ്ത്രീയമായ മാസ്റ്റർ പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസിക്കാണ് ചുമതല നൽകിയിട്ടുള്ളത്.
പദ്ധതിക്കായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഉടൻ പ്രവൃത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ യുടെ ഇടപെടലിനെത്തുടർന്ന് പേരശ്ശനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ (5 കോടി) കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂൾ (3 കോടി) പൈങ്കണ്ണൂർ ജി.യു.പി. സ്കൂൾ (1 കോടി), ജി.യു.പി. സ്കൂൾ കോട്ടക്കൽ നായാടിപ്പാറ (2.5 കോടി) പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി. സ്കൂൾ (1 കോടി) നേരത്തെ അനുവദിച്ചിട്ടുണ്ട്. കോട്ടക്കലിലും പേരശ്ശനൂരിലും കെട്ടിട നിർമ്മാണം പുരോഗമിച്ച് വരികയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here