അബ്ബാസിൻറെ വീട്ടിലെ മൂർഖൻപാമ്പിന്റെ മുട്ടകൾ വിരിഞ്ഞ് 40 കുഞ്ഞുങ്ങൾ
കൊപ്പം: കാത്തിരിപ്പിനൊടുവിൽ കൈപ്പുറം അബ്ബാസിൻറെ വീട്ടിലെ മൂർഖൻപാമ്പിന്റെ മുട്ടകൾ വിരിഞ്ഞ് 40 കുഞ്ഞുങ്ങൾ പുറത്തെത്തി കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി തൃത്താലയിൽ താമസിക്കുന്ന രാമൻ എന്നയാളാണ് വീടിൻറെ മതിലിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതിനെത്തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധ കൈപ്പുറം അബ്ബാസിനെ അറിയിക്കുകയും അബ്ബാസ് എത്തി മതിൽ പൊളിച്ചതോടെ മൂർഖൻ പാമ്പും 43 മുട്ടകളും കണ്ടെത്തുകയും ചെയ്തത് . പിന്നീട് പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അനുവദിച്ച സ്ഥലത്ത് വിട്ടയക്കുകയും 43 മുട്ടകൾ കൈപ്പുറം അബ്ബാസിന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ പത്രത്തിൽ വിരിയിച്ചെടുക്കുകയുമാണ് ചെയ്തത് . മെയ് 29ന് രാവിലെ 40 മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി മൂന്നു മുട്ടകൾ കേടു വരുകയും ചെയ്തു ഇതിന് മുമ്പും മലമ്പാമ്പിന്റെയും മൂർഖൻപാമ്പിന്റെയും മുട്ടകൾ വിരിയിച്ചെടുത്തിട്ടുണ്ട് ആറാമത്തെ തവണയാണ് അബ്ബാസ് മുട്ട വിരിയിച്ചെടുക്കുന്നത് പിന്നീട് പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടിലേയ്ക്ക് വിട്ടയച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here