മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ‘ കനിവ് ‘ പദ്ധതി 400 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
കാടാമ്പുഴ: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ ആയത് കാരണം ദുരിതത്തിലായവരെ സഹായിക്കാൻ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘കനിവ് ‘ പദ്ധതി പ്രകാരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.ദുബൈ, റാസൽഖൈമ കെ.എം.സി.സി.കളുടെ മാറാക്കര പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ 1,66800 രൂപ ചെലവഴിച്ച് ( ഒരു ലക്ഷത്തി അറുപത്തി ആറായിരത്തി എണ്ണൂറ് രൂപ) പഞ്ചായത്തിലെ ഇരുപത് വാർഡുകളിലുമായി 400 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.
വാർഡ് കമ്മിറ്റികൾ മുഖേനയാണ് കിറ്റ് വിതരണം നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ 14-ാം വാർഡ് കമ്മിറ്റിക്ക് നൽകി കനിവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ട്രഷറർ കാലൊടി അബു ഹാജി, യൂത്ത് ലീഗ് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, പി.വി.നാസിബുദ്ദീൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ ജംഷാദ് കല്ലൻ, അഡ്വ. എ.കെ സകരിയ്യ, ഫൈസൽ കെ.പി, സിയാദ് എൻ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, ഷാഹുൽ ഹമീദ് വി.കെ, എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here