HomeNewsReligionപൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞം ആഘോഷിച്ചു

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞം ആഘോഷിച്ചു

akhandanam-2022-painkannur

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞം ആഘോഷിച്ചു

വളാഞ്ചേരി : പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തുടർച്ചയായി നാൽപ്പത്തിയൊന്നാമത് വർഷത്തെ അഖണ്ഡനാമജപയജ്ഞം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ക്ഷേത്രമുറ്റത്ത് നടന്ന സാംസ്‌കാരികസദസ്സിൽ പ്രദേശത്തെ ഗുരുസ്വാമിമാരെയും ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും ആദരിച്ചു. ആഘോഷസമിതി ഉപാധ്യക്ഷൻ എൻ.കെ. ബാബു അധ്യക്ഷത വഹിച്ചു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. എക്‌സിക്യുട്ടീവ് ഓഫീസർ കെ. വേണുഗോപാലൻ, ഗുരുസ്വാമി സി.പി. രാധാകൃഷ്ണൻ, വിജയൻ വൈക്കത്തൂർ, മഠത്തിൽ രവീന്ദ്രൻ, കെ.പി. വേലായുധൻ, കെ.ജി. മോഹനൻ, എൻ.കെ. ബാബു, മോഹനൻ പൈങ്കണ്ണൂർ, പി.പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തിമാരായ മഞ്ജൂർ എമ്പ്രാന്തിരി, മുരളി എമ്പ്രാന്തിരി, ദുർഗാപ്രസാദ് എന്നിവർ കാർമികത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!