മലപ്പുറത്ത് എച്ച്1എന്‍1 മരണം; 47-കാരി ചികിത്സയിലിരിക്കെ മരിച്ചു
പൊന്നാനി: മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരുമരണം. പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here