വട്ടപ്പാറ വളവ് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കാനായി 48 ലക്ഷംരൂപ അനുവദിച്ചു
വളാഞ്ചേരി : ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറ വളവ് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കാനായി പൊതുമരാമത്തുവകുപ്പ് 48 ലക്ഷംരൂപ അനുവദിച്ചു. ദേശീയപാത 66-ൽ കാട്ടിപ്പരുത്തി വില്ലേജിലെ 11.85 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനാണ് തുക അനുവദിച്ചത്. നേരത്തേ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ജോലികൾ നടക്കുകയാണ്. പാചകവാതകടാങ്കറുകളുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനേത്തുടർന്നാണ് അടിയന്തര ജോലികൾക്കായി എൻ.എച്ച്. വിഭാഗം രണ്ടുകോടി രൂപ അനുവദിച്ചത്. നിലവിലെ റോഡിന്റെ ഘടനയിൽ മാറ്റംവരുത്തുന്നതിന് അപകടമേഖലയായ മുടിപ്പിൻവളവിൽ സ്ഥിരം ഡിവൈഡർ നിർമിക്കുന്ന ജോലി പുരോഗമിക്കുകയാണ്. സൂചനാബോർഡുകൾ, ലൈറ്റുകൾ എന്നിവയും സ്ഥാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here