മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ് ; 5 – കോടി രൂപയുടെ ഭരണാനുമതിയായി – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപക്ക് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
13.37 കോടി രൂപയുടെ (13,36,90000)
റിവൈസ്ഡ് എസ്റ്റിമേറ്റിനും അംഗീകാരം ലഭിച്ചു. 2023 – 24 ബഡ്ജറ്റിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ മറുപടി പ്രസംഗത്തിലാണ്
മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ് നിർമ്മാണത്തിന് 5 കോടി രൂപ പ്രഖ്യാപിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പിന് മണ്ഡലത്തിൽ നിന്നും നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. പൊതു മരമാത്ത് വകുപ്പുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.
അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7. കി.മീ ഭാഗത്താണ് ഇനി ടാറിംഗ് നടത്താനുള്ളത്.
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ചുങ്കം മുതൽ മൂടാൽ വരെയുള്ള മീറ്റർ 1.71 കി.മീ ഭാഗവും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗത്ത്
2.5 കി.മീ ദൂരവും ടാറിംഗ് പൂർത്തീകരിച്ചിരുന്നു. 7 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണം നടന്നത്. ആവശ്യമായ സ്ഥലങ്ങളിൽ കൾവർട്ടുകളും സംരക്ഷണ ഭിത്തികളും പ്രവൃത്തിയുടെ ഭാഗമായി നിർമ്മിച്ചിരുന്നു.
പുതുതായി ഭരണാനുമതി ലഭിച്ച തുകക്കുള്ള സാങ്കേതികാനുമതി ലഭ്യമാക്കുന്നതും ടെണ്ടർ നടപടികളും വേഗത്തിലാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ. എ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here