ചേലേമ്പ്രയിൽ അഞ്ചുലിറ്റർ ചാരായവും 106 ലിറ്റർ വാഷും പിടിച്ചു
ചേലേമ്പ്ര:തിരൂരങ്ങാടി താലൂക്കിലെ വിവിധസ്ഥലങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും 106 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ചേലേമ്പ്രയിൽനിന്നാണ് ചാരായവും വാഷും പിടിച്ചെടുത്തത്. സംഭവത്തിൽ ചേലേമ്പ്ര പടിഞ്ഞാറ്റിൻ സ്വദേശി നല്ലൻ(60) അറസ്റ്റിലായി. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ, പ്രകാശൻ, എ.പി. പ്രദീപ് കുമാർ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here