വെങ്ങാട് മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികൾക്ക് പരിക്ക്
മൂർക്കനാട്:വെങ്ങാട് മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശികളായ കാർത്തിക് (31), ഇന്ദ്രജിത്ത് (24), സരോജ് (31), ഉമേഷ് (30), ഉപേന്ദർ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്തിപ്പുഴയ്ക്ക് കുറുകെ പണിയുന്ന റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണസ്ഥലത്ത് ബുധന്‍ രാവിലെ 10.45ഓടെയാണ് അപകടം. പുഴയോരത്ത് ഭിത്തി നിർമിക്കുന്നതിനായി കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രദേശത്ത് മാസങ്ങളായി നിര്‍മാണ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും തൊഴിലാളികളും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here