വളാഞ്ചേരിയിൽ 5 കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍
വളാഞ്ചേരി: വളാഞ്ചേരിയിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിതരണത്തിനായി കൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍. തമിഴ്നാട് കമ്പം പാണ്ഡ്യന് മകന് ബോസാണ്(45) കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്.
ബസ് മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. രണ്ടര കിലോയോളം വരുന്ന രണ്ട് പാര്‍സലുകളിലായി ഒരു ബാഗില്‍ വസ്ത്രങ്ങളും മറ്റും നിറച്ച് സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ മണം വരാതിരിക്കാന്‍ പൊതിക്കുമുകളില് കാപ്പിപ്പൊടി വിതറിയിരുന്നു. ഇത്തരത്തില്‍ താന്‍ ഒരുപാട് തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും പ്രതി എക്സൈസിനോട് പറഞ്ഞു.
പ്രതി കഞ്ചാവുമായി വരുന്നതറിഞ്ഞ് സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ മുതല്‍ ഇയാളെ പിന്തുടര്ന്ന് വരികയായിരുന്നു. വളാഞ്ചേരിയില്‍ വച്ച് അപകടം മനസ്സിലാക്കിയ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പട്ടാമ്പി റോഡിൽ വച്ച് കുറ്റിപ്പുറം എക്സൈസിലെയും ഇന്റലിജന്‍സിലെയും പത്തോളം വരുന്ന സംഘം ഇയാളെ പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബിനുകുമാര്‍ പി എല്‍ (കുറ്റിപ്പുറം), മുഹമ്മദ് ഹാരിഷ് (എക്സൈസ് ഇന്റലിജന്‍സ്), പ്രിവന്റീവ് ഓഫീസര്‍മാരായ അഭിലാഷ് കെ, സുനില്‍, അബ്ദുള്‍നാസര്‍, കെ ജാഫര്‍, ബിജു പി എബ്രഹാം, രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹംസ, ഷിഹാബ്, രാജീവ് കുമാര്‍, ഷിബു ശങ്കര്‍, പി ഇ സുനീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here