HomeNewsFestivalsവളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകളില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു

വളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകളില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു

വളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകളില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു

വളാഞ്ചേരി: കേരളത്തിന്റെ അറുപതാം പിറന്നാള്‍ വളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകളില്‍ ആഘോഷിച്ചു. ഇരിമ്പിളിയം എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അമ്പത്തൊന്നക്ഷരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കാര്‍ഡുകളുമായി അക്ഷരജാഥ നടത്തി.
മലയാളഭാഷയുടെ പ്രസക്തി വെളിപ്പെടുത്തുന്ന കവിതാശകലങ്ങളുടെ പ്രദര്‍ശനം, കവിതാപാരായണം, പ്രസംഗം എന്നിവയുണ്ടായി.
എടയൂര്‍ എച്ച്.എ.എല്‍ പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ വിവിധയിനം പൂക്കള്‍കൊണ്ട് കേരളത്തിന്റെ മാതൃക നിര്‍മിച്ചു. കേരളപ്പിറവിദിന പതിപ്പിന്റെ പ്രകാശനം വാര്‍ഡ് അംഗം വി.പി.എ. ഷുക്കൂര്‍ നിര്‍വഹിച്ചു. പ്രഥമാധ്യാപിക പ്രീത അധ്യക്ഷതവഹിച്ചു.
പൂര്‍വവിദ്യാര്‍ഥികളായ ഖാലിദ് തൊട്ടിയന്‍, സെയ്ഫു വള്ളൂരാന്‍, അബ്ദുള്‍ലത്തീഫ്, അധ്യാപകരായ എ.എസ്. സുരേഷ്, എം.കെ. അനിത എന്നിവര്‍ നേതൃത്വംനല്‍കി. എം.ടി.എ. പ്രസിഡന്റ് സമീറ മച്ചിങ്ങല്‍ സമ്മാനദാനം നിര്‍വഹിച്ചു. പായസവിതരണവുമുണ്ടായി.
പൂക്കാട്ടിരി സഫ കോളേജില്‍ മോണ്ടിസ്സോറി, പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് കലാ-സാംസ്‌കാരിക രൂപങ്ങള്‍ അണിനിരന്നു.

Summary: The schools in the Valanchery area celebrated the 6oth year of the formation of kerala state.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!