രാജ്യത്തിന്റെ 69 -മത് റിപ്പബ്ലിക് ആഘോഷം: മലപ്പുറത്തെ വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ
മലപ്പുറം: രാജ്യത്തിന്റെ 69മത് റിപ്പബ്ലിക് ദിനം ആഘോഷപൂർവം കൊണ്ടാടി. വിവിധ സ്കൂളുകളിലും ക്ലബുകളിലും സാംസ്കാരിക കൂട്ടയ്മകളും ആഘോഷങ്ങളിൽ പങ്കുകൊണ്ടു. വിവിധ പ്രദേശങ്ങളിലെ ആഘോഷങ്ങളിലൂടെ:
ചെറുകുളമ്പ ഐ കെ ടി ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനം വർണാഭമായി ആഘോഷിച്ചു.ഹെഡ്മിസ്‌ട്രെസ്സ് ആർ.ഇന്ദിരാഭായ് പതാക ഉയർത്തി.എസ്.പി.സി,എൻ.എസ്.എസ് എന്നിവയുടെ നേത്രത്വത്തിൽ പരേഡും വിവിധ പരിപാടികളും സംഘടിപ്പിച്ചു.സതീഷ് ബാബു,മുല്ലപ്പള്ളി ഇബ്രാഹിം ,നാസർ കാലടി,ബി ഹിരൺ, സലാം,ഷാജി മോൾ എന്നിവർ നേതൃത്വം നൽകി.
കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ സി.വി .മുരളി പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .സ്കൗട്ട് മാസ്റ്റർ അഭിലാഷ് പി കെ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ പരേഡും നടന്നു .തുടർന്ന് കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.
കുരുവമ്പലം എ എം എൽ എൽ പി സ്കൂളിൽ പ്രധാന അധ്യാപിക കെ എം അനിത ടീച്ചർ, വാർഡ് ഉമ്മർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
എടയൂർ വായനശാല പൗരസമിതിയും, ബിൽഡിംഗ് ഓണേഴ്സും, വയനശാല വ്യാപരി വ്യവസായി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം .കിഴിശ്ശേരി അബ്ദു റഷീദ് പതാക ഉയർത്തി.
വളാഞ്ചേരി വൈക്കത്തൂർ എഎല്‍പി സ്കൂളിൽ നടന്ന പരിപാടികളിൽ നിന്ന്
സഫ ഇംഗ്ലീഷ് സ്കൂളിൽ ഇന്ന് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷവും തുടർന്ന് നടത്തിയ പൂക്കാട്ടിരി അംഗനവാടി ശുചീകരണവും, പൂച്ചെടി നടലും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here