കോട്ടക്കൽ മണ്ഡലത്തിന് റോഡ് നവീകരണത്തിന് 7 കോടി അനുവദിച്ചു
വളാഞ്ചേരി: കോട്ടയ്ക്കൽ നിയോകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നവീകരണത്തിനു ഏഴുകോടി രൂപ അനുവദിച്ചതായി കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ. എടയൂർ പഞ്ചായത്തിലെ ചെങ്കുണ്ടൻപടി–ചീനിച്ചോട്–പാലക്കുന്ന് റോഡ് മൂന്നുകോടി രൂപ ചെലവിൽ നവീകരിക്കും.
വട്ടപ്പറമ്പ്–കാടാമ്പുഴ റോഡിന്റെ നവീകരണത്തിനു രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വളാഞ്ചേരി– അങ്ങാടിപ്പുറം റോഡ് റബറൈസ് ചെയ്യുന്നതിനും പരിപാടിയുണ്ട്. ഇതിനു രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭ്യമാക്കുന്നതിനും നിർമാണ ജോലികൾ ആരംഭിക്കുന്നതിനും ആവശ്യമായ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here