കോട്ടയ്ക്കൽ മണ്ഡലത്തിലെ ഏഴ് സ്കൂളുകൾക്ക് ബസ് അനുവദിച്ചു
കോട്ടയ്‍ക്കൽ: പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഏഴ് സർക്കാർ സ്‍കൂളുകളിൽ ബസ് അനുവദിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അനുവദിച്ച 94.55 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നായാടിപ്പാറ ജിയുപി സ്‍കൂൾ, ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‍കൂൾ (കോട്ടയ്‍ക്കൽ നഗരസഭ)
ജിഎൽപി സ്‍കൂൾ അത്തിപ്പറ്റ, ജിഎൽപി സ്‍കൂൾ വടക്കുംപുറം (എടയൂർ പഞ്ചായത്ത്)
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‍കൂൾ (ഇരിമ്പിളിയം പഞ്ചായത്ത്)
ഗവ. ഹയർ സെക്കൻഡറി സ്‍കൂൾ, പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‍കൂൾ (കുറ്റിപ്പുറം പഞ്ചായത്ത്)
എന്നീ ഏഴ് സർക്കാർ സ്‍കൂളുകൾക്കാണ് വാഹനം നൽകുന്നത്.
മണ്ഡലം തല ഉദ്ഘാടനം കോട്ടയ്‍ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‍കൂളിൽ 19ന് രാവിലെ 10ന് നടക്കും. ആലോചനാ യോഗം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്‍തു. നഗരസഭാധ്യക്ഷൻ കെ.കെ.നാസർ ആധ്യക്ഷ്യം വഹിച്ചു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സി.ഷമീല (കുറ്റിപ്പുറം), കെ.ടി.ഉമ്മുക്കുൽസു (ഇരിമ്പിളിയം), വി.എ.റഹ്‍മാൻ, വഹീദബാനു, പി.വി.മോഹനൻ, പി.വേലായുധൻ, സാജിദ് മങ്ങാട്ടിൽ, എൻ.ഉമ്മുകുൽസു, പള്ളിമാലിൽ മുഹമ്മദലി, സി.മുസ്‍തഫ, ലത മാരായത്ത്, കെ.വി.ലത, കെ.മുഹമ്മദ് മുസ്‌തഫ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here