HomeNewsDevelopmentsകൊപ്പം ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം

കൊപ്പം ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം

road-muhsin-mla

കൊപ്പം ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം

കൊപ്പം: ഗ്രാമ പഞ്ചായത്തിലെ 10 ഗ്രാമീണറോഡുകളുടെ നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽനിന്ന്‌ 75 ലക്ഷത്തോളം രൂപ അനുവദിച്ചതായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അറിയിച്ചു. നേരത്തെ അനുവദിച്ചതിന് പുറമേയാണ് ഇത്. ഇതിൽ വിയ്റ്റാനാംപടി ചമ്പളം മാടാൻഞ്ചിറ റോഡിന് 10 ലക്ഷം രൂപയും ആമയൂർ ചെറുമുക്ക്‌ ക്ഷേത്രം റോഡിന് 9.5 ലക്ഷം രൂപയും ആമയൂർ ചുക്കറ്റി റോഡിന് ഒൻപത് ലക്ഷം രൂപയും പുതുമനതിരുത്ത് മൂത്തേടത്തുപടി റോഡിന് 7.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എടപ്പലം പോസ്റ്റോഫീസ് റേഷൻകട റോഡ് അഞ്ച് ലക്ഷം, ഹെൽത്ത് സെന്റർ വടക്കേക്കര റോഡിന് 7.5 ലക്ഷം, ആമയൂർ പാറക്കൽപ്പടി കമ്പനി റോഡിന് അഞ്ചുലക്ഷം, കൊപ്പം സെന്റർ ലൈറ്റ് ആൻഡ്‌ സൗണ്ട് റോഡ് ഇന്റർ ലോക്കിന് 6.6 ലക്ഷം, ഹെൽത്ത് സെന്റർ എരവത്ത് റോഡിന് 10 ലക്ഷം, ഹൈസ്‌കൂൾ പുന്നറ റോഡിന് അഞ്ചുലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!