HomeNewsLaw & Orderജില്ലയിൽ 78 ബാല്യവിവാഹം തടഞ്ഞു : കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ കുറഞ്ഞു

ജില്ലയിൽ 78 ബാല്യവിവാഹം തടഞ്ഞു : കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ കുറഞ്ഞു

pocso

ജില്ലയിൽ 78 ബാല്യവിവാഹം തടഞ്ഞു : കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ കുറഞ്ഞു

മലപ്പുറം: കുട്ടികൾക്കെതിരെയുളള ലൈംഗിക

അതിക്രമങ്ങൾ ജില്ലയിൽ കുറയുന്നതായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അവലോകനയോഗം വിലയിരുത്തി. ലൈംഗിക അതിക്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമമായ പോക്സോ നിയമപ്രകാരം 2017‐ൽ ജില്ലയിൽ രജിസ്റ്റർചെയ്തത് 217 കേസുകൾ. 2016 വർഷത്തെ അപേക്ഷിച്ച് 27 കേസുകളുടെ കുറവ്.  സംസ്ഥാനത്ത് ആകെ 2658 കേസുകൾ രജിസ്റ്റർചെയ്തു. കൂടുതൽ പോക്സോ കേസുകൾ തിരുവനന്തപുരത്താണ്‐ 362.  2017 വർഷത്തിൽ ജില്ലയിൽ 181 ബാല്യവിവാഹ പരാതികളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ബാല്യവിവാഹം കൂടി. ജില്ലയിലെ വിവിധ കോടതികൾ മുഖേന 2017‐ൽ 78 വിവാഹങ്ങൾ തടഞ്ഞു.

വിദ്യാർഥികൾക്കിടയിൽ കണ്ടുവരുന്ന ലഹരി, പാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് എക്സൈസ്  സഹായവും സഹകരണവും ഉറപ്പ് വരുത്താനും വിദ്യാർഥികളെ ഇടനിലക്കാരായി ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സ്കൂൾ പരിസര പ്രദേശത്ത് ലഹരി, പാൻ, കഞ്ചാവ് എന്നിവ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് 0483 2978888, ചൈൽഡ്ലൈൻ ടോൾ ഫ്രീ നമ്പറായ 1098, പൊലീസ് 100 എന്നീ നമ്പറുകളിൽ അറിയിക്കാം. വിവരം നൽകുന്ന വ്യക്തികളുടെ വിവരം വളരെ സ്വകാര്യമായി സൂക്ഷിക്കും. കുട്ടികൾക്ക് ലഹരി വിൽക്കുന്നവർക്കും നൽകുന്നവർക്കുമെതിരെ ബാലനീതി നിയമം 2015 വകുപ്പ് 77 പ്രകാരം കേസ് രജിസ്റ്റർചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഏഴ് വർഷംവരെ തടവ് ശിക്ഷയും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ജില്ലയിൽ പ്രത്യേക പോക്സോ കോടതി കൊണ്ടുവരുന്നതിന് 16 എംഎൽഎമാർക്കും കത്ത് നൽകി.  നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ മാത്രമാണ് പ്രത്യേക പോക്സോ കോടതി ഉള്ളത്.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി കഴിഞ്ഞ ഒരുവർഷത്തെ ജില്ലയിലെ പ്രവർത്തനം വിലയിരുത്തി. ജില്ലാ പഞ്ചായത്തിൽ  ചേർന്ന യോഗത്തിൽ പ്രസിഡന്റ്  എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, ജില്ലാ സമൂഹ്യ നീതി ഓഫീസർ സുഭാഷ് കുമാർ, അസി. എക്സൈസ് ഓഫീസർ കെ രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ പി അഹമ്മദ് അഫ്സൽ, ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ എം മണികണ്ഠൻ, ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവർ കാരക്കാടൻ, ഗൗരി, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സലീന, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ്് മുഹമ്മദ്കുട്ടി, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ്  എം ഫാത്തിമ, ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഹാജറുമ്മ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആർ കെ അഫ്സത്ത് തുടങ്ങിയവർ പങ്കെടുത്തു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!