HomeNewsCrimeകുറ്റിപ്പുറത്ത് നിന്ന് 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കുറ്റിപ്പുറത്ത് നിന്ന് 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

hand-cuff

കുറ്റിപ്പുറത്ത് നിന്ന് 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കുറ്റിപ്പുറം:  വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ

കുഴൽപ്പണം പിടികൂടി. കുറ്റിപ്പുറം റെയില്വേസ്റ്റേഷനിൽ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. hand-cuffപണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുറഹിമാൻ, സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാർ മാർഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികൾ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് പണം പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 79.46 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പോലീസ് പിടികൂടിയത്
കഴിഞ്ഞ ദിവസംലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. തുടർ പരിശോധനകളുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!