കോട്ടക്കൽ മണ്ഡലത്തിലെ റോഡ് വികസനത്തിനായി 89 ലക്ഷം രൂപയുടെ അനുമതി
കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 89 ലക്ഷം രൂപ അനുവധിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക നീക്കിവച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളിൽ പലതും അവസാനഘട്ടത്തിലാണെന്ന് എംഎൽഎ അറിയിച്ചു.
പദ്ധതികളും അനുവദിക്കപ്പെട്ട തുകയും
- സ്റ്റേഡിയം–ഉദിരാണിപ്പറമ്പ് കോൺക്രീറ്റിങ് (4.75 ലക്ഷം)
- കുറുക്കൻകുണ്ട്–വില്ലൂർ വെസ്റ്റ് അങ്കണവാടി റോഡ് വശംകെട്ടി ടാറിങ് നടത്തൽ (4.75 ലക്ഷം)
- കോങ്ങാടൻ ചോല പാത്ത് വേ കോൺക്രീറ്റ് (മൂന്നു ലക്ഷം)
- തോക്കാംപാറ–കല്ലിങ്ങൽ റോഡ് (നാല് ലക്ഷം)
- പണിക്കർകുണ്ട്–വിഎംഎച്ച് റോഡ് (മൂന്ന് ലക്ഷം)
- മൊയ്തു ഹാജി നഗർ–വടക്കേത്തല റോഡ് (4.5 ലക്ഷം)
- ബാപ്പു ഹാജി നഗർ–മുക്കണ്ണി റോഡ് (രണ്ട് ലക്ഷം)
- തുവ്വപ്പാറ അങ്കണവാടി–പതിയിൽ റോഡ് (രണ്ട് ലക്ഷം)
- എസി നിരപ്പ്–ടിപി പടി റോഡ് (രണ്ട് ലക്ഷം).
- ചിത്രംപള്ളി സ്കൂൾ–അങ്കണവാടി റോഡ് (നാല് ലക്ഷം)
- വട്ടപ്പറമ്പ് മിച്ചഭൂമി പാത്ത് വേ (രണ്ട് ലക്ഷം)
- തലകാപ്പ്–ചെറുനിരപ്പ് പാത്ത് വേ(മൂന്നു ലക്ഷം)
- കളപ്പാട്ട്–കുറുക്കൻകുണ്ട് പാത്ത് വേ(രണ്ട് ലക്ഷം)
- പൊന്മള–പട്ടർകടവ് റോഡ് (മൂന്ന് ലക്ഷം)
- മനയ്ക്കൽപടി–അങ്കണവാടി–വാട്ടർ ടാങ്ക് റോഡ് (നാല് ലക്ഷം)
- നെച്ചിപ്പറ്റ നിരപ്പ് ആയപ്പള്ളിത്തൊടി–ചേക്കുട്ടി ഹാജിപ്പടി റോഡ് (മൂന്ന് ലക്ഷം)
- റേഷൻകട–എഎംഐ മദ്രസ റോഡ് (മൂന്നു ലക്ഷം)
- അലവി ഹാജിപ്പടി–ചോലക്കുളമ്പ് റോഡ് (മൂന്ന് ലക്ഷം)
- സലാഹ് നഗർ–പഞ്ചനം റോഡ് (മൂന്ന് ലക്ഷം)
- നെച്ചിപ്പറ്റ–ആൽപ്പറ്റത്തൊടി റോഡ് (രണ്ട് ലക്ഷം)
- കളത്തിൽപടി–മണ്ണത്ത്പറമ്പ് റോഡ് (രണ്ട് ലക്ഷം)
- കൊടുമുടി–തട്ടാൻ പാത്ത് വേ (രണ്ട് ലക്ഷം)
- തേക്കിൻകാട്–പടവെട്ടിക്കുന്ന് പാത്ത് വേ (രണ്ട് ലക്ഷം)
- കൊടുമുടി–തിരുവേഗപ്പുറക്കുഴി പാത്ത് വേ (രണ്ട് ലക്ഷം)
- തങ്ങൾപടി–കോട്ടേക്കാട് പാത്ത് വേ (രണ്ട് ലക്ഷം)
- ചാക്കോ മാഷ് പടി പാത്ത് വേ (രണ്ട് ലക്ഷം)
- കൊളക്കാട്–മാമ്പിപ്പടി പാത്ത് വേ (1.5 ലക്ഷം)
- വെള്ളത്ത് പടി –അമീർപടി പാത്ത് വേ (മൂന്ന് ലക്ഷം)
- സെയ്തുപടി–മങ്കുത്തിപ്പള്ളിയാൽ പാത്ത് വേ (മൂന്ന് ലക്ഷം)
- പേരശ്ശനൂർ സബ് സെന്റർ പാത്ത് വേ (രണ്ട് ലക്ഷം)
- ഒറുവിൽ റോഡ് (2.5 ലക്ഷം)
- വട്ടപ്പാറ–തെക്കേമുക്ക് റോഡ് (ഒരു ലക്ഷം)
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here