കുറ്റിപ്പുറം ജി.എച്.എസ്.എസ് 1995 എസ്.എസ്.എൽ.സി ബാച്ച് ഒത്തുകൂടി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കന്ററി എസ് എസ് എൽ സി 1995 ബാച്ചിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ 1ഓർമ്മ പൂക്കാലം, ” എന്ന പേരിൽ ഏകദിന സ്നേഹ സംഗമം നടത്തി : സ്കൂൾ വെൽഫെയർ പ്രവർത്തനങ്ങളിലടക്കമുള്ള സേവന കാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച സ്ഥാനത്ത് നിൽക്കുന്ന ഈ ബാച്ചിലെ പ്രവാസി സഹപാഠികളും സംഗമത്തിന്റെ ഭാഗമാവാൻ എത്തിയിരുന്നു. ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോ – ഓഡിനേറ്ററും സിനി ആർട്ടിസ്റ്റുമായ ലത്തീഫ് കുറ്റിപ്പുറം ഉത്ഘാടനം നിർവ്വഹിച്ചു. സന്തോഷ് പകരനെല്ലൂർ അധ്യക്ഷനായിരുന്നു കലാഭവൻ പുരസ്കാര ജേതാവ് സുരേഷ് പള്ളിപ്പാറ,മുഖ്യ അതിഥിയായി : കലാ ഭവൻ അദ്ധ്യാപകനും നടനുമായ ഇടവേള റാഫി, കലാ പരിപാടികൾക്ക് നേതൃത്വം നൽകി: മുൻ കാല അധ്യാപകരായ യാഹുട്ടി മാസ്റ്റർ, സുലോചന ടീച്ചർ, ഡോ. വി പി മുഹമ്മദ് റിയാസ്, മുഹമ്മദ് ഇർഷാദ്, ഇജാസ് , നവാബ് എന്നിവരെ ആദരിച്ചു :നജ്മത്ത് റിപ്പോർട്ട് അവതരിപ്പിച്ചു കെ ഇ, ഫിറോസ് ബാബു, സന്തോഷ് തടത്തിൽ, ഹാജറ, ബൈജു കുറ്റിപ്പുറം സുലീസ് എന്നിവർ സംസാരിച്ചു: പ്രദേശത്തെ കലാ കായിക പ്രതിഭകൾക്കും നറുക്കെടുപ്പ് വിജയികൾക്കും ചടങ്ങിൽ പുരസ്കാര ദാനവും നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here