95ന്റെ നിറവിൽ എടയൂർ എച്ച്.എ.എൽ.പി സ്കൂൾ; വിപുലമായ ആഘോഷങ്ങൾ നടന്നു
എടയൂർ: എച്ച് എഎൽപി സ്കൂൾ എടയൂർ 95-ാം വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.പി.എ ഷുക്കൂർ അധ്യക്ഷനായി. പ്രവർത്തനറിപ്പോർട്ട് പ്രധാനാധ്യാപിക എം.കെ അനിത ഡിജിറ്റൽ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. സ്കൂൾ പത്രം തേൻ മൊഴിയുടെ പ്രകാശനം ഡയറ്റ് ലക്ചറർ പി ഇക്ബാൽ നിർവഹിച്ചു എ.സ് അച്ചുതൻ (ബി.ആർ.സി ടെയിനർ), മാനേജർ ടി.കെ രവീന്ദ്രനാഥൻ, കെ റഷീദ് (ഒ.എസ്.എ പ്രസിഡന്റ്), ടി.ടി ജബ്ബാർ (ഒ.എസ്.എ സെക്രട്ടറി), മമ്മി മാസ്റ്റർ, കെ.ജി പ്രീത ടീച്ചർ, കയ്യാല കുഞ്ഞുട്ടി (ഡോണാസ് ക്ലബ്ബ്), റഹീം പാലാറ (ഒ.എസ്.എ വൈസ് പ്രസിഡന്റ്), ഷഫീഖ് പി (ഒ.എസ്.എ ട്രഷറർ), റംല ടീച്ചർ (എം.ടി.എ പ്രസിഡന്റ്), അബ്ദുൾ ലത്തീഫ് (പി.ടി.എ വൈസ് പ്രസിഡന്റ്), ഖാലിദ് തൊട്ടിയാൻ (മാധ്യമ പ്രവർത്തകൻ), സ്കൂൾ ലീഡർ അദുൽ മുഹമ്മദ്, വി സാജിദ്, സമദ് മച്ചിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.എസ്.എസ് വിജയി ഷഹ്‌ന പാലക്കൽ, ഡോക്ടർ വി.പി റഹ്മത്ത് ബീഗം, പി.ടി.എ പ്രസിഡന്റ് കെ.പി മൊയ്തു തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ ആദരിച്ചു. അഗനവാടി കുട്ടികൾ, സ്കൂൾ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് കെ.പി മൊയ്തു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എസ് സുരേഷ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here