മാറാക്കരയിൽ ഇനി പ്ലാസ്റ്റിക്കില്ല
കോട്ടയ്ക്കൽ ∙ മാറാക്കര പഞ്ചായത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിർമാർജന പദ്ധതി നടപ്പാക്കുന്നു. ഹരിതകർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് താണിയപ്പൻകുന്നിലെ സംസ്കരണ യൂണിറ്റിൽ എത്തിക്കും. 30 ഹരിതസേനാ വൊളന്റിയർമാരെ നിയമിച്ചു. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് മാലിന്യമാണ് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുക. ‘ഗ്രീൻ മാറാക്കര’യുടെ ഭാഗമായാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻകുട്ടി അറിയിച്ചു. ഒക്ടോബർ 2ന് കാടാമ്പുഴയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here