HomeNewsLaw & Orderകല്‍പകഞ്ചേരിയിൽ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്

കല്‍പകഞ്ചേരിയിൽ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്

law-order

കല്‍പകഞ്ചേരിയിൽ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്

മലപ്പുറം: പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവ്. കല്‍പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്‌കൂളിനടുത്ത് സിഗരറ്റ്, പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയയാളെ മര്‍ദ്ദിച്ച കേസില്‍ എസ്.ഐക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജി കെ.വി ഗോപിക്കുട്ടന്‍ ഉത്തരവിട്ടു. 2015 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.
ad
കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ 40 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ നാലു പരാതികള്‍ തീര്‍പ്പാക്കി. അടുത്ത സിറ്റിംഗ് ഒക്‌ടോബര്‍ 13 ന് നടക്കും. 38 കേസുകളാണ് അന്ന് പരിഗണിക്കുക. ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ വിജയസേനന്‍ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!