14 തവണ മുക്കുപണ്ടം പണയം വച്ചയാൾ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: 14 തവണ മലപ്പുറം കുന്നുമ്മലിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചയാളെ മലപ്പുറം പോലീസ് പിടികൂടി. കോഡൂർ മങ്ങാട്ടുപുലം സ്വദേശി മുഹമ്മദ് മുസമ്മലി(28)ൽ ആണ് പിടിയിലായത്. ഫെബ്രുവരിമുതലാണ് ഇയാൾ പണയം വെക്കാൻ ആരംഭിച്ചത്. ഇതുവരെ 10.5 ലക്ഷത്തിന്റെ ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യതവണ പിടികൂടാതായപ്പോൾ പിന്നീട് സ്ഥിരമായി മുക്കുപണ്ടം വെക്കാൻ തുടങ്ങി. കഴിഞ്ഞദിവസം ബാങ്കിൽ പണയ ഉരുപ്പടികൾ പരിശോധിച്ചപ്പോഴാണ് മുസമ്മിൽ വെച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടർന്ന് മലപ്പുറം പോലീസിൽ വിവരം അറിയിച്ചു.
സി.ഐ. എ. പ്രേംജിത്തിന്റെ നിർദേശപ്രകാരം പ്രതിയെ ബാങ്കിൽ വിളിച്ചുവരുത്തി. കൂടുതൽ തവണ പണയം വെച്ചതിനു മികച്ച ഉപഭോകാതാവിനുള്ള സമ്മാനം നൽകുന്നെണ്ടെന്ന വ്യാജേനയായിരുന്നു വിളിച്ചത്. പ്രതി സ്ഥാപനത്തിലെത്തിയപ്പോൾ എസ്.ഐ. മുഹമ്മദ് റഫീഖ്, സി.പി.ഒ. രജീഷ്, കെ. പ്രശാന്ത് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here