HomeNewsPoliticsബന്ധുനിയമനം: മാനദണ്ഡം ലംഘിച്ചെന്ന ആരോപണം തള്ളി മന്ത്രി ജലീൽ

ബന്ധുനിയമനം: മാനദണ്ഡം ലംഘിച്ചെന്ന ആരോപണം തള്ളി മന്ത്രി ജലീൽ

kt-jaleel

ബന്ധുനിയമനം: മാനദണ്ഡം ലംഘിച്ചെന്ന ആരോപണം തള്ളി മന്ത്രി ജലീൽ

തിരുവനന്തപുരം∙ മാനദണ്ഡം ലംഘിച്ചാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം മന്ത്രി കെ.ടി. ജലീൽ തള്ളി. യോഗ്യരായവരെ കിട്ടാത്തതിനാൽ നിയമപരമായാണ് ജനറൽ മാനേജറെ നേരിട്ടു നിയമിച്ചതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പത്രത്തില്‍ വാര്‍ത്ത നല്‍കിയെന്നു പറഞ്ഞ മന്ത്രി പരസ്യം നല്‍കുക അധികച്ചെലവാണെന്നും കൂട്ടിച്ചേർത്തു. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ലെന്നും മന്ത്രി വിശദീകരിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ല. തീരുമാനത്തില്‍ മാറ്റമില്ലെന്നും മാധ്യമങ്ങള്‍ക്ക് ആവുന്ന പോലെ ശ്രമിക്കാമെന്നും ജലീല്‍ പറഞ്ഞു. ബന്ധുവാണെന്ന പേരില്‍ ആര്‍ക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ല. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയുമൊക്കെ ബന്ധുക്കള്‍‌ക്ക് ആനുകൂല്യം വേണ്ടെന്നാണോയെന്നും ജലീല്‍ ചോദിച്ചു.
k-t-jaleel
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ പ്രശ്നമുള്ളവരാണ് ആരോപണമുന്നയിച്ചത്. വായ്പ മുടക്കിയവരില്‍ മുസ്‍ലിം ലീഗ് നേതാക്കളുണ്ടെന്നും ബന്ധുവാണെന്ന പേരില്‍ ആര്‍ക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ലെന്നും ജലീല്‍ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയതു കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ്. അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ ഒരു ഭയപ്പാടുമില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. പത്രപ്പരസ്യം നല്കിയെങ്കിലും ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണു നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഇന്റർവ്യൂവിൽ എത്തിയ 7 പേരും യോഗ്യരല്ലായിരുന്നു. ആരോപണമുന്നയിക്കുന്നത് യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണന്നും മന്ത്രി കുറ്റപ്പെടുത്തി.
Ads
ഇതിനു മുമ്പുള്ള ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലെ നിയമനങ്ങൾ പത്രത്തിൽ പരസ്യം നല്‍കാതെയായിരുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്എസ്എസാറിലെ നിയമപ്രകാരം സർക്കാരിന് ആരെ വേണങ്കിലും നിയമിക്കാമെന്നും ജലീൽ പറഞ്ഞു. ഇതിനു മുമ്പും കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് ഡപ്യൂട്ടേഷൻ വഴി നിയമനങ്ങൾ നടത്തിയിരുന്നു– അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നു കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!