സുനിൽ പി ഇളയിടത്തിന‌് ഐക്യദാർഢ്യവുമായി മലപ്പുറത്ത് എസ‌്എഫ‌്ഐ പ്രകടനം
മലപ്പുറം: സുനിൽ പി ഇളയിടം ഉൾപ്പെടെയുള്ള സാംസ‌്കാരിക പ്രവർത്തകർക്ക‌് ആർഎസ‌്എസുകാരിൽനിന്ന‌് നേരിടുന്ന ഭീഷണിയിൽ പ്രതിഷേധിച്ചും സംസ‌്കാരിക പ്രവർത്തകർക്ക‌് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറത്ത‌് പ്രകടനം നടത്തി. ജൂബിലി റോഡ‌് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗൺചുറ്റി മഞ്ചേരി റോഡിൽ സമാപിച്ചു.
തുടർന്ന‌് ചേർന്ന യോഗം എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ഇ അഫ‌്സൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം യദു ഗോപക‌്, ഹരികൃഷ‌്ണപാൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ കൈകൾ കളറിൽമുക്കി ബാനറിൽ പതിപ്പിച്ച‌് സാംസ‌്കാരിക പ്രവർത്തകർക്ക‌് ഐക്യദാർഢ്യം രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here