പ്രസാദ ഊട്ടിനുള്ള കലവറ നിറച്ചു; കാടാമ്പുഴ തൃക്കാർത്തികയ്ക്ക് ഒരുക്കങ്ങളായി
വളാഞ്ചേരി: കാടാമ്പുഴ ഭഗവതിയുടെ പിറന്നാളാഘോഷമായ തൃക്കാർത്തിക ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. വെള്ളിയാഴ്ചയാണ് തൃക്കാർത്തിക മഹോത്സവം.
പിറന്നാൾസദ്യയുടെ ഭാഗമായ പ്രസാദഊട്ടിനുള്ള കലവറനിറയ്ക്കൽച്ചടങ്ങ് ക്ഷേത്രത്തിൽ നടന്നു. ട്രസ്റ്റി എം.വി. അച്യുതവാരിയരും മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ. ശിവശങ്കരനും ചേർന്ന് ഉദ്ഘാടനംചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് തൃക്കാർത്തികദീപം തെളിക്കും. നെയ്‌വിളക്കായിട്ടാണ് ഇത്തവണ തൃക്കാർത്തിക മഹോത്സവം ആചരിക്കുന്നത്. പിറന്നാൾസദ്യയുടെ തിരക്ക് നിയന്ത്രിക്കാനായി പണിയുന്ന വലിയ പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇത്തവണ തൃക്കാർത്തിക വിശേഷദിവസമായ വെള്ളിയാഴ്ചയായതിനാൽ വൻഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പ്രസാദഊട്ടിലും നെയ്ദീപസമർപ്പണത്തിലും പങ്കാളികളാവാൻ താത്‌പര്യമുള്ളവർക്കായി യഥാക്രമം നൂറു രൂപയും മുപ്പത് രൂപയും എന്ന കുറഞ്ഞനിരക്കിൽ സംഭാവന ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here