വെള്ളമില്ല; വളാഞ്ചേരി കമ്യൂണിറ്റി ഹാളിൽ പരിപാടി കുറഞ്ഞു
വളാഞ്ചേരി ∙ ലക്ഷങ്ങൾ മുടക്കി നവീകരിച്ച കമ്യൂണിറ്റിഹാളിൽ വെള്ളമില്ല. മണിക്കൂറുകൾ മാത്രം നടക്കുന്ന പരിപാടികൾക്കാണ് ഇപ്പോൾ ഹാൾ വാടകയ്ക്ക് എടുക്കാൻ ആളുകൾ തയാറാകുന്നത്. മൂന്നരദശകം മുൻപാണ് ബസ്റ്റാൻഡിനടുത്തായി പഞ്ചായത്ത് കമ്യൂണിറ്റിഹാൾ നിർമിച്ചത്. ഹാളിൽ സെമിനാറുകളും സാംസ്കാരികസംഗമങ്ങളും ഇടയ്ക്കിടെ നടന്നിരുന്നു.
പഞ്ചായത്ത്, നഗരസഭയായി മാറിയപ്പോൾ ഹാളിനനു മുഖഭംഗി നൽകുന്നതിനായി പുറം മോടിപിടിപ്പിച്ചു. മാസങ്ങൾക്കു ശേഷം തിരക്കിട്ട് ഹാൾ തുറന്നുകൊടുക്കുകയും ചെയ്തു. 300 പേർക്ക് ഇരിക്കാൻ ഹാളിൽ സൗകര്യമുണ്ടെങ്കിലും ശുചിമുറി അടക്കം പ്രവർത്തനക്ഷമമല്ല. വെള്ളമില്ലെന്നതു തന്നെ കാരണം. വെള്ളം എത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചതുമില്ല. ഫലത്തിൽ ഹാളിനെ ഇപ്പോൾ എല്ലാവരും കൈവെടിഞ്ഞ മട്ടാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഹാൾ പ്രവർത്തനക്ഷമമാക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്നാണു പരാതി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here