കാർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവം; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ദുക്കൾ
കുറ്റിപ്പുറം : നിയന്ത്രണം വിട്ട കാർ ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ആതവനാട് സ്പിന്നിംഗ് മിൽ റോഡിലെ കെൽടെക് സിന് സമീപം വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുറ്റിപ്പുറം കൊളത്തോൾ ഊരോത്ത് പള്ളിയാൽ സ്വദേശി പുത്തൻകോട്ട് അലവിക്കുട്ടി (40) ആണ് മരിച്ചത്. പരിക്കേറ്റ കാർ ഡ്രൈവർ ഊരോത്ത് പളളിയാൽ പരപ്പാര സലീമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 4 മണിക്കാണ് അലവികുട്ടി വീട്ടിൽ നിന്ന് പോയത്. വരിച്ച അലവികുട്ടിക്ക് ഡ്രൈവിങ്ങ് അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞ്നു. ആളൊഴിഞ്ഞ പ്രദേശത്തെ ചെങ്കൽ ക്വാറിയിലേക്കാണ് രാത്രി 8 മണിക്ക് കാർ മറിയുന്നത്. തുടർന്ന് രാത്രി ഒരു മണിയോടെയാണ് അപകട വിവരം സുഹൃത്തുക്കളും നാട്ടുകാരും അറിയുന്നത്. അപ്പോഴേക്കും അലവിക്കുട്ടി മരിച്ചിരുന്നു. കാറിൽ നാലിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതയി ഇവർ പറയുന്നു. പ്രദേശത്ത് പാട്ടും മറ്റ് ബഹളങ്ങളും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞതായൊ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം ഉണ്ടായിരുന്നവർ സത്യം പറയണമെന്ന് ഇവർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here